ഡോൺബാസ് മേഖല ഉക്രയ്‌ൻ വിട്ടുനൽകണമെന്നും അല്ലെങ്കിൽ എന്തുവില കൊടുത്തും അത് പിടിച്ചെടുക്കുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇന്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നയം വ്യക്തമാക്കിയത്. അമേരിക്കൻ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് പ്രതികരണം.
ഒന്നുകിൽ ഉക്രയ്‌ൻ സേനയ്‌ക്ക് അവിടെ നിന്ന് പിന്മാറാം. അല്ലെങ്കിൽ ബലംപ്രയോഗിച്ചോ മറ്റ് മാർഗങ്ങളിലൂടെയോ അവിടം പിടിച്ചെടുക്കേണ്ടി വരും. പ്രത്യേക സൈനിക നടപടിയുടെ പ്രഖ്യാപിത ലക്ഷ്യം ഡോൺബാസ്, നൊവോറോസിയ പ്രദേശങ്ങളെ മോചിപ്പിക്കലാണ്. അത് പൂർത്തിയാക്കിയാൽ നടപടികൾ അവസാനിപ്പിക്കുംപുടിൻ പറഞ്ഞു. നിലവിൽ ഡോൺബാസിന്റെ ഏകദേശം 85 ശതമാനം ഭുപ്രദേശവും നിയന്ത്രിക്കുന്നത് റഷ്യയാണ്. ചെറു ഭൂപ്രദേശം അമേരിക്കൻ പാശ്ചാത്യ സൈനിക സഹായത്തോടെയാണ് ഉക്രയ്‌ൻ നിലനിർത്തുന്നത്.

