കേരളത്തില്‍ മഴ വീണ്ടും കനക്കും. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തുടര്‍ന്ന് മൂന്ന് ജില്ലകള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇടുക്കി കോഴിക്കോട് വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയത്. തെക്കൻ ശ്രീലങ്കക്ക് സമീപത്തായി ചക്രവാതച്ചുഴി നിലനിൽക്കുകയും തെക്ക് ആൻഡമാൻ കടലിൽ ന്യൂനമർദ്ദം രൂപപ്പെടുകയും ചെയ്‌തു.
തെക്കു കിഴക്കൻ അറബിക്കടൽ മുതൽ വടക്കൻ മഹാരാഷ്ട്ര വരെ ന്യൂനമർദപാത്തിക്കും സാധ്യതയുണ്ട്. ഇടിമിന്നലിനെതിരെയും ജാഗ്രത നിർദേശം നൽകി. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടങ്കിലും കേരള , തമിഴ്നാട്, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.
English Summary: Don’t forget your umbrella: It will rain from today
You may also like this video