Site iconSite icon Janayugom Online

പെൻഷൻകാരെ അവഗണിക്കരുത്: പെൻഷനേഴ്സ് കൗൺസിൽ

pensionerspensioners

കേരളത്തിലെ സർവീസ് പെൻഷൻകാരെ അവഗണിക്കുന്ന സമീപനം തിരുത്തണമെന്ന് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന സമ്മേളനം സർക്കാറിനോടാവശ്യപ്പെട്ടു.
2019ൽ നടപ്പാക്കിയ ശമ്പള- പെൻഷൻ പരിഷ്കരണ കുടിശികയും, ക്ഷാമബത്ത കുടിശികയും അനുവദിക്കണം. 2024 ജൂലായ് ഒന്ന് മുതൽ നടപ്പാക്കേണ്ട ശമ്പള‑പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതി കുറ്റമറ്റതാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ട്രഷറിയിൽ നിന്ന് ഐഡന്റിറ്റി കാർഡ് അനുവദിക്കുക, വയനാട്, വിലങ്ങാട് ദുരന്തബാധിതർക്കായി സമഗ്ര പാക്കേജ് നടപ്പിലാക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. 

സംസ്ഥാന പ്രസിഡന്റായി സുകേശൻ ചൂലിക്കാടിനേയും ജനറല്‍ സെക്രട്ടറിയായി എന്‍ ശ്രീകുമാറിനേയും ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: പി എം ദേവദാസ്, എ ജി രാധാകൃഷ്ണൻ, ആർ ശരത്ചന്ദ്രൻ നായർ, വിജയമ്മ ടീച്ചർ, അഹമ്മദ്കുട്ടി കുന്നത്ത്, (വൈസ് പ്രസിഡന്റുന്മാർ), ആർ ബാലൻ ഉണ്ണിത്താൻ, എം എ ഫ്രാൻസിസ്, എം എം മേരി, യൂസഫ് കോറോത്ത്, പി ചന്ദ്രസേനൻ (സെക്രട്ടറിമാർ), എ നിസാറുദീൻ (ട്രഷറർ).

Exit mobile version