ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമീഷനെ നിയമിക്കുക, പങ്കാളിത്ത പെൻഷൻ വിഹിതം ഈടാക്കുന്നത് അവസാനിപ്പിക്കുക, പഴയ പെൻഷൻ പുന:സ്ഥാപിക്കുക, ആർജിതാവധി ആനൂകൂല്യം പണമായി നൽകുക, മെഡിസെപ്പ് പദ്ധതി സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി അദ്ധ്യാപക സർവീസ് സംഘടന സമരസമിതി നേതൃത്വത്തിൽ കാസർകോട് കലക്ട്രേറ്റിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സമരസമിതി ചെയർമാൻ സുനിൽകുമാർ കരിച്ചേരിയുടെ അദ്ധ്യക്ഷതയിൽജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ ധർണ്ണ ഉദ്ഘാടനം ചെയ്തു.
എകെഎസ്ടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് കെപത്മനാഭൻ, കെജിഒഎഫ് സംസ്ഥാന കമ്മിറ്റിയംഗം സന്തോഷ് കുമാർ ചാലിൽ എന്നിവർ സംസാരിച്ചു. അധ്യാപക — സർവ്വീസ് സംഘടന നേതാക്കളായ വിനയൻ കല്ലത്ത്, ജി സുരേഷ് ബാബു, ഡോ. ഇ ചന്ദ്രബാബു,കെ എ ഷിജോ എം ടി രാജീവൻ , പ്രസാദ് കരുവളം , രാജേഷ് ഓൾനടിയൻ, പി പി പ്രദീപ് കുമാർ , കെ പ്രീത, പി ദിവാകരൻ, എസ് എൻ പ്രമോദ്, എ വി രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. സമരസമിതി കൺവീനർ സി കെ ബിജുരാജ് സ്വാഗതവും, ഇ മനോജ്കുമാർ നന്ദിയും പറഞ്ഞു.