സംഘർഷങ്ങൾ ആളിക്കത്തിക്കാൻ മതം ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി മാർപാപ്പ. വിവിധ മതങ്ങളിൽ നിന്നുള്ള ആളുകളെന്ന നിലയിൽ നമ്മെ വ്യത്യസ്തരാക്കുന്നതിനപ്പുറം നമ്മൾ എല്ലാവരും സഹോദരന്മാരാണ്. എല്ലാ തീർത്ഥാടകരും ദൈവത്തിലേക്കുള്ള വഴിയിലാണെന്നും മാർപാപ്പ പറഞ്ഞു. യുദ്ധം, സംഘർഷം, പരിസ്ഥിതി നാശം എന്നിവയാൽ സൃഷ്ടിക്കപ്പെട്ട ഗുരുതരമായ പ്രതിസന്ധിയാണ് മാനവികത നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്തൊനീഷ്യൻ ദ്വീപസമൂഹത്തിലെ 17,000 ദ്വീപുകളോടാണ് രാജ്യത്തെ മനുഷ്യവൈവിധ്യത്തെ മാർപാപ്പ ഉപമിച്ചത്.
ഓരോ ദ്വീപും രാജ്യത്തിന് നൽകുന്ന സംഭാവനകൾപോലെ പ്രധാനമാണ് വിവിധ മതവിഭാഗങ്ങളുടെയും സേവനങ്ങളെന്നു മാർപാപ്പ എടുത്തുപറഞ്ഞു. ഇന്തോനേഷ്യൻ സന്ദർശനത്തിന്റെ അവസാന ദിവസം തലസ്ഥാനമായ ജക്കാർത്തയിലെ മതങ്ങളുടെ പ്രാദേശിക നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ. പ്രഥമ ഇസ്തിഖ്‌ലാൽ പള്ളിയിൽ പള്ളിയുടെ ഗ്രാൻഡ് ഇമാമുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തി.
ഇമാമുമായി മതസൗഹാർദവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച പ്രഖ്യാപനത്തിൽ ഒപ്പുവെക്കുകയും ആറ് ഏഷ്യാ പസഫിക് മേഖലയിലേക്കുള്ള പര്യടനത്തിലെ ആദ്യ ദിനങ്ങൾ ആഗോള സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കായാണ് അദ്ദേഹം മാറ്റിവെച്ചത്. ഏഷ്യാ പസഫിക് മേഖലയിലേക്കുള്ള 11 ദിവസത്തെ സന്ദർശനം ആരംഭിച്ചത്. അദ്ദേഹത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ വിദേശ യാത്രയാണിത്. ഇസ്തിഖ്‌ലാൽ പള്ളിയെ തെരുവിന് കുറുകെയുള്ള കത്തോലിക്കാ കത്തീഡ്രലുമായി ബന്ധിപ്പിക്കുന്ന 28 മീറ്റർ നീളമുള്ള തുരങ്കവും മാർപാപ്പ സന്ദർശിച്ചു.