പോണേക്കരയിലെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന റിപ്പര്‍ ജയാനന്ദനെന്ന് കണ്ടെത്തി. 17 വർഷങ്ങൾക്ക് ശേഷമാണ് കേസിലെ പ്രതിയെ കണ്ടെത്തിയത്. ഡിസംബര്‍ 15ന് ജയാനന്ദന്റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഇന്നാണ് ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ജയാനന്ദൻ സഹതടവുകാരനുമായി കൊലപാതക വിവരം പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
2004 മേയ് 30നാണ് പോണേക്കരയില്‍ ഇരട്ടക്കൊലപാതകം നടക്കുന്നത്. ചേന്നംകുളങ്ങര ക്ഷേത്രത്തിന് സമീപം കോശേരി ലെയിനില്‍ സമ്പൂര്‍ണയില്‍ റിട്ട. പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫിസര്‍ വി. നാണിക്കുട്ടി അമ്മാള്‍ (73), സഹോദരിയുടെ മകന് ടി.വി. നാരായണ അയ്യര്‍ (രാജന്-60) എന്നിവരാണ് കൊല്ലപ്പെട്ടത്. നാരായണനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം വൃദ്ധയെ പീഡിപ്പിച്ചു. കൂടാതെ ഇവിടെ നിന്നും 44 ഗ്രാം സ്വര്‍ണവും 15 ഗ്രാം വെള്ളിയും ഇയാള്‍ മോഷ്ടിച്ചു. വൃദ്ധയുടെ തലയിലും മുഖത്തുമായി 12 മുറിവുകളും മൂക്കിന്റെ അസ്ഥിക്കു പൊട്ടലും ഉണ്ടായെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. തലയ്ക്കും മുഖത്തുമേറ്റ മുറിവുകളായിരുന്നു മരണ കാരണമായത്. കളമശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. കേസുമായി ബന്ധപ്പെട്ട് റിപ്പര്‍ ജയാനന്ദനെയും പലതവണ ചോദ്യം ചെയ്തെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
english summary; double murder in ponokkara; The respondent was found to be Jayananda
you may also like this video;