Site iconSite icon Janayugom Online

ഇഡ്ഡലിയുടെ പേരില്‍ ഇരട്ടക്കൊലപാതകം: ഒരാള്‍ അറസ്റ്റില്‍

ഇഡ്ഡലിയെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് ഇരട്ടക്കൊലപാതകത്തില്‍. ക­ർണാടകയിലെ കുറുവള്ളിയിലാണ് സംഭവം. പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്.
ദാവൻഗരെ സിറ്റി സ്വദേശികളായ ബീരേഷ് (35), മഞ്ഞപ്പ (46) എന്നിവരാണ് മരിച്ചത്. രാജണ്ണയെന്നയാളാണ് രാവിലെ അഞ്ച് തൊഴിലാളികൾക്ക് ഇഡ്ഡ­ലി ഒരുക്കിയത്. എന്നാല്‍ അ­ത്താഴത്തിനും ഇത് തന്നെ കഴിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം ആരംഭിച്ചത്.
ഇതിൽ പ്രകോപിതരായ ബീരേഷും മഞ്ഞപ്പയും ചേർന്ന് രാജണ്ണയെ മർദിച്ചു. പ്രതികാര നടപടിയെന്നോണം രാജണ്ണ രാത്രിയിൽ ഉറങ്ങിക്കിടന്ന ഇവരെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.

eng­lish summary;Double mur­der in the name of idli: One arrested

you may also like this video;

Exit mobile version