സുഹൃത്തിന്‍റെ ഭാര്യയുമായുള്ള അവിഹിത ബന്ധത്തെച്ചൊല്ലി വഴക്കിട്ടതിനൊടുവില്‍ ഭാര്യയെ കൊന്ന ഭര്‍ത്താവിനെ പിന്നീട് സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.ഗുജറാത്തിലെ സൂറത്തിലായിരുന്നു സംഭവമെന്നു പൊലീസ് പറയുന്നു. അന്വേഷണത്തില്‍ ദാഹോദ് സ്വദേശിയും സൂറത്തില്‍ നിര്‍മാണത്തൊഴിലാളിയുമായ കൗശിക് റാവത്ത് എന്നയാളും സൂരത്തിലെ പാലന്‍പൂര്‍ എന്ന പ്രദേശത്ത് താമസിക്കുന്ന ഭാര്യ കല്‍പ്പനയുമാണ് കൊല്ലപ്പെട്ടത്.
ഒരു വർഷം മുമ്പ് വിവാഹിതരായ ഇരുവരും പാലൻപൂരിലെ വാടക വീട്ടിലായിരുന്നു താമസം. റാവത്തിന്റെ സുഹൃത്തും ദാഹോദിൽ നിന്നുള്ള പ്ലംബറുമായ അക്ഷയ് കട്ടാര ഒരു മാസം മുമ്പ് തന്റെ നവവധുവായ ഭാര്യ മീനയുമായി സൂറത്തിൽ വന്ന് റാവത്തിനും കൽപ്പനയ്ക്കുമൊപ്പം അവരുടെ വീട്ടിൽ താമസം തുടങ്ങിയതായിരുന്നു.രണ്ടു ദമ്പതികളും തമ്മിൽ നല്ല ബന്ധമായിരുന്നു. ദിവസങ്ങൾക്കിടെ, കൗശിക് റാവത്തും മീനയും തമ്മിൽ രഹസ്യബന്ധം രൂപപ്പെട്ടു. വീടിനു പുറത്തുവച്ച് രണ്ടുപേരും കാണാൻ തുടങ്ങി.
ഇക്കാര്യം മനസ്സിലാക്കിയ കൽപന ഭർത്താവുമായി വഴക്കിട്ടു. ബന്ധം തുടരരുതെന്നു താക്കീത് ചെയ്തു. പക്ഷേ, കൗശിക്കിന്റെയും മീനയുടെയും പെരുമാറ്റത്തിൽ യാതൊരു മാറ്റവുമുണ്ടായില്ല. ഇതോടെ മീനയുടെ ഭർത്താവ് അക്ഷയ്‌യുമായി കൽപന ഇക്കാര്യം ചർച്ച ചെയ്തു. അവിഹിതബന്ധം അവസാനിപ്പിക്കണമെന്നു മീനയോട് അക്ഷയ്‌യും ആവശ്യപ്പെട്ടു. തർക്കത്തെ തുടർന്ന് മീന ഇവരുടെ വീട്ടിൽനിന്ന് ഇറങ്ങി സ്വന്തം വീട്ടിലേക്കു പോയി. പിന്നാലെ അക്ഷയ്‌യും കൗശിക്കിന്റെ വീട്ടിൽനിന്നിറങ്ങി. രണ്ടുപേരും പോയതോടെ കൽപനയും കൗശിക്കും തമ്മിൽ വാക് തർക്കമായി. നീ കാരണമാണ് അക്ഷയ്‌യും മീനയും വഴക്കിട്ടതെന്നു എന്നാരോപിച്ച് കൽപനയെ കൗശിക്ക് മർദിച്ചു, അവരെ കഴുത്തുഞെരിച്ച് കൊന്നു. മൃതദേഹം വീട്ടിനകത്തു മേൽക്കൂരയിലെ കൊളുത്തിൽ കെട്ടിത്തൂക്കി. കുറച്ചുസമയത്തിനുശേഷം മടങ്ങിയെത്തിയ അക്ഷയ് കണ്ടത് കൽപനയുടെ തൂങ്ങിയാടുന്ന മൃതദേഹവും സമീപത്തിരിക്കുന്ന കൗശിക്കിനെയുമാണ്.
കൽപനയെ കൊലപ്പെടുത്തിയതാണെന്ന് അക്ഷയിനു മനസിലായെങ്കിലും അതു പുറത്തു കാണിക്കാതെ കൗശിക്കിനൊപ്പം ചേര്‍ന്ന് മൃതദേഹം ചാക്കിലാക്കി. ചൗക്ക് ബസാറിലെ ഫൂൽപഡ പ്രദേശത്ത് താപി നദിക്കരയിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. ഇതിനു ശേഷം നദിക്കരയിലേക്കു നടക്കുകയായിരുന്ന കൗശിക്കിന്റെ തലയിൽ അക്ഷയ് കല്ലുകൊണ്ടിടിച്ച് പരുക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ കൗശിക്ക് സംഭവസ്ഥലത്തുതന്നെ മരിച്ചു. തിങ്കളാഴ്ച രാത്രിയോടെ അക്ഷയിനെ അറസ്റ്റ് ചെയ്തെന്നും ഇരട്ടക്കൊലപാതകത്തെപ്പറ്റി ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്നും സൂറത്ത് പൊലീസ് കമ്മിഷണർ അജയ് കുമാർ തോമർ മാധ്യമങ്ങളോടു പറഞ്ഞു.
ഇരട്ടക്കൊലപാതകം അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, റാവത്തിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച കത്താരയെ ഞങ്ങൾ അറസ്റ്റ് ചെയ്തതായി ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ പി വൈ ചിറ്റെ പറഞ്ഞു. ഇപ്പോൾ ഭാര്യ മരിച്ചാൽ മീന തന്റേതായിരിക്കുമെന്ന് റാവത്ത് കട്ടാരയെ ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. ഇത് റാവത്തിനെ കൊല്ലാൻ കത്താരയെ പ്രേരിപ്പിച്ചിരിക്കാം. റാവത്തിന്റെ ജ്യേഷ്ഠൻ കൽപേഷ് നല്‍കിയ പരാതിയില്‍ പറയുന്നു
English Summary :
Double murder over adultery ;The husband killed his wife and the husband was killed by his girlfriend’s husband
You may also like this video: