Site iconSite icon Janayugom Online

ഡോ. ആരതി പ്രഭാകറിനെ യുഎസ് പ്രസിഡന്റ് ശാസ്ത്ര ഉപദേഷ്ടാവായി നാമനിര്‍ദേശം ചെയ്തു

ഇന്ത്യന്‍— അമേരിക്കന്‍ ശാസ്ത്രജ്ഞയായ ഡോ. ആരതി പ്രഭാകറിനെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ ഉന്നത ശാസ്ത്ര ഉപദേഷ്ടാവായി നാമനിര്‍ദേശം ചെയ്തു. സെനറ്റ് അംഗീകരിച്ചാല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പോളിസി ഓഫിസിന്റെ മേധാവിയായ ആദ്യ വനിത, കുടിയേറ്റക്കാരില്‍നിന്നുള്ള ആദ്യ വ്യക്തി എന്നീ നിലകളില്‍ ചരിത്രമാകും.

പ്രസിഡന്റിന്റെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ്, ശാസ്ത്ര സാങ്കേതിക ഉപദേശക സമിതിയുടെ സഹ അധ്യക്ഷ, പ്രസിഡന്റിന്റെ കാബിനറ്റ് അംഗം എന്നീ നിലകളിലാണ് പ്രവര്‍ത്തിക്കുക.

ആരതിക്ക് മൂന്ന് വയസുള്ളപ്പോള്‍ ഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോയിലേക്ക് കുടിയേറിയതാണ് കുടുംബം. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം, എംഎസ് അപ്ലൈഡ് ഫിസിക്‌സില്‍ പിഎച്ച്ഡി എന്നിവ നേടി.

Eng­lish sum­ma­ry; Dr. Aar­ti Prab­hakar has been nom­i­nat­ed by the US Pres­i­dent as a Sci­ence Adviser

You may also like this video;

Exit mobile version