Site icon Janayugom Online

ഡോ. സിസ തോമസ് ബാര്‍ട്ടണ്‍ ഹില്‍ കോളജ് പ്രിന്‍സിപ്പല്‍

ciza thomas

കേരള സാങ്കേതിക വിദ്യാഭ്യാസ മുന്‍ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സിസ തോമസിനെ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലായി നിയമിച്ചു. എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല ഇടക്കാല വിസിയാണ് സിസ തോമസ് നിലവില്‍.
സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളില്‍ നിലവില്‍ ഒഴിവുള്ള പ്രിന്‍സിപ്പല്‍ തസ്തികകള്‍ നികത്തുന്നതിന്റെ ഭാ​ഗമായുള്ള തീരുമാനത്തിലാണ് സിസയെ ബാര്‍ട്ടണ്‍ ഹില്ലിലേക്ക് സ്ഥലം മാറ്റം നല്‍കി നിയമിച്ചത്. 

ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ സിസ തോമസ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാര്‍ തീരുമാനം ശരിവച്ചുള്ള ഉത്തരവാണ് ട്രിബ്യൂണലും പുറപ്പെടുവിച്ചത്. ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ സിസ അ​യോ​ഗ്യയാണെന്നായിരുന്നു വിധി. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിലാണ് സിസയെ നിയമിക്കുന്നതെന്ന് സ്ഥലമാറ്റ ഉത്തരവിലും വ്യക്തമാക്കുന്നുണ്ട്.
മുന്‍ വിസിയായിരുന്ന ഡോ. എം എസ് രാജശ്രീയാണ് ഇപ്പോള്‍ സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍. ഡോ. വി സുരേഷ് ബാബുവിനെ തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങ്ങിലും ഡോ. ജി ആര്‍ ബിന്ദുവിനെ തൃശൂര്‍ എന്‍ജിനീയറിങ് കോളജിലും ഡോ. ലീന മേരിയെ കോഴിക്കോട് എന്‍ജിനീയറിങ് കോളജിലും നിയമിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry; Dr. Sisa Thomas, Prin­ci­pal, Bar­ton Hill College

You may also like this video 

Exit mobile version