ഹിമാചൽ പ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ പ്രതിപക്ഷ നേതാവ് ജയറാം താക്കൂർ ഉൾപ്പെടെ 15 ബിജെപി എംഎൽഎമാരെ സംസ്ഥാന നിയമസഭാ സ്പീക്കർ സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവും മന്ത്രിയുമായ വിക്രമാദിത്യ സിംഗ് ഹിമാചൽ പ്രദേശ് മന്ത്രിസഭയിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നീക്കം.
താൻ പാർട്ടി വിടാൻ പോകുന്നില്ലെന്നും എന്നാൽ ഇപ്പോൾ എല്ലാം കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ കോടതിയിലാണെന്നും കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വീർഭദ്ര സിംഗിൻ്റെ മകൻ കൂടിയായ വിക്രമാദിത്യ സിംഗ് പറഞ്ഞു. പാർട്ടി സ്ഥാനാർത്ഥി അഭിഷേക് മനു സിംഗ്‌വിയെ പരാജയപ്പെടുത്തി ആറ് പാർട്ടി എംഎൽഎമാർ ക്രോസ് വോട്ടിംഗിൽ ഏർപ്പെട്ടതിനെത്തുടർന്നാണ് സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ വലിയ പ്രതിസന്ധിയിലായത്. തുടർന്ന്, ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജൻ വിജയിച്ചു.
കോൺഗ്രസിന്റെയും ബിജെപിയുടെയും സ്ഥാനാർത്ഥികൾക്ക് 34 വോട്ടുകൾ വീതം ലഭിച്ചതായി ബിജെപി അവകാശപ്പെട്ടു. ഇരു പാർട്ടികൾക്കും തുല്യ വോട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് ടോസ് വഴി വിജയത്തിൽ തീരുമാനമെടുത്തതെന്നും പാർട്ടി അവകാശപ്പെട്ടു.
English Summary: Dramatic move in Himachal Pradesh: 14 MLAs suspended
You may also like this video