വിൽപനക്ക് സൂഷിച്ചിരുന്ന 2.450 കിലോ കഞ്ചാവുമായി 21കാരന് അറസ്റ്റിൽ. കൂട്ടത്തിലുള്ള ഒരാൾ കടന്നുകളഞ്ഞു. കുരിശുപ്പാറ കല്ലാർവാലി മൺകുഴിയിൽ മിഥുൻ ബിനുവിനെയാണ് അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. മാങ്കുളം ആറാം മൈൽ പൂവത്തിങ്കൽ അമൽ സണ്ണിയാണ് (27) കടന്നുകളഞ്ഞത്. ക്രിസ്മസ്-ന്യൂ ഇയർ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ചു ഇൻസ്പെക്ടർ രാഹുൽ ശശിയുടെ നേതൃത്ത്വത്തിൽ മാങ്കുളം ശേവൽക്കുടിയിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
രണ്ടരക്കിലോ ഉണക്ക കഞ്ചാവ് പിടികൂടി; യുവാവ് പിടിയിൽ

