Site iconSite icon Janayugom Online

ഗോമൂത്രം കുടിച്ചാല്‍ പനി മാറും: മദ്രാസ് ഐഐടി ഡയറക്ടര്‍

ഗോമൂത്രം കുടിച്ചാല്‍ പനി മാറുമെന്ന മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകോടിയുടെ പരാമര്‍ശം വിവാദത്തില്‍. ബാക്ടീരിയയേയും ഫംഗസിനേയും നശിപ്പിക്കാനുള്ള കഴിവ് ഗോമൂത്രത്തിനുണ്ടെന്നാണ് കാമകോടി പറഞ്ഞത്. പൊങ്കലിനോട് അനുബന്ധിച്ചുള്ള ഗോപൂജ ചടങ്ങിലായിരുന്നു മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകോടിയുടെ പരാമര്‍ശം. തന്റെ അച്ഛന് പനി പിടിച്ചപ്പോള്‍ ഒരു സന്യാസിയുടെ അടുക്കല്‍ പോയി. അദ്ദേഹം നല്‍കിയ ഗോമൂത്രം കുടിച്ച് പതിനഞ്ച് മിനിറ്റിനുള്ളില്‍ പനി പമ്പ കടന്നെന്നാണ് കാമകോടി പറയുന്നത്. ബാക്ടീരിയയെയും വൈറസുകളെയും നശിപ്പിക്കാനും ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും ഗോമൂത്രത്തിന് കഴിയുമെന്നും കാമകോടി പറഞ്ഞു. 

ഇന്ത്യയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധരില്‍ പ്രധാനിയാണ് വി കാമകോടി. പ്രസ്താവനയ്ക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് ഉയർന്നത്. ശാസ്ത്രത്തെ നിഷേധിക്കുന്ന പരാമര്‍ശത്തിനെതിരെ ഐഐടി സ്റ്റുഡന്‍സ് യൂണിയനും കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം ഉള്‍പ്പടെയുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. 

Exit mobile version