Site icon Janayugom Online

റേഷൻ കടകളിൽ ഇനി കുടിവെള്ളവും ലഭിക്കും

അരിയും ഗോതമ്പും മണ്ണെണ്ണയും മാത്രം ലഭിച്ചിരുന്ന റേഷൻ കടകളിൽ ഇനി കുടിവെള്ളവും ലഭിക്കും. ഏനാമാവ് കെട്ടുങ്ങലിലെ റേഷൻ കടയിലാണ് കുടിവെള്ളവും വിൽപ്പനക്കെത്തിയിരിക്കുന്നത്. 10 രൂപയാണ് ഒരു കുപ്പിവെള്ളത്തിന്റെ വില.

പൊതുവിതരണ വിഭാഗമാണ് റേഷൻ കടകളിൽ വിൽപ്പനക്കായി കുപ്പിവെള്ളം എത്തിക്കുന്നത്. വെള്ളം എത്തിയത് കണ്ട് നാട്ടുകാരും വഴിയാത്രക്കാരും ബസ് ജീവനക്കാർ അടക്കം വാഹനം നിർത്തി കുപ്പിവെള്ളം വാങ്ങുന്നവെന്ന് നടത്തിപ്പുകാരൻ രാജേഷ് പോവിൽ പറയുന്നു. ക്വാളിറ്റിയിലും കുടിവെള്ളം നമ്പർ വൺ ആണെന്ന് ഉപഭോക്താക്കളും പറയുന്നു. കേരളത്തിലെ എല്ലാ പൊതുവിതരണ കേന്ദ്രത്തിലും ഇതുപോലെ കുപ്പിവെള്ളം ലഭ്യമാണ്. മാറ്റത്തിന്റെ കാറ്റ് വീശുകയാണ് കേരളത്തിലെ റേഷൻ കടകളിൽ.

Eng­lish Sum­ma­ry: Drink­ing water will also be avail­able in ration shops

You may also like this video

Exit mobile version