Site iconSite icon Janayugom Online

പരപ്പനങ്ങാടിയില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

പരപ്പനങ്ങാടി പുത്തൻ പീടികയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു.കണ്ണൂർ ആലംമൂട് താമസക്കാരനായ കൊല്ലം സ്വദേശി അരുൺ കുമാർ (41) ആണ് മരിച്ചത്.വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം.

കോട്ടയത്ത് നിന്ന് പൈനാപ്പിളുമായി വന്ന ലോറിയും കണ്ണൂരിൽ നിന്ന് ചെങ്കല്ലുമായിയെത്തിയ ലോറിയുമാണ് കൂട്ടിയിടിച്ചത്.ചെങ്കല്ലുമായിയെത്തിയ ലോറിയുടെ ഡ്രൈവറാണ് മരിച്ച അരുൺ കുമാർ.ശബ്ദം കേട്ട് ഓടികൂടിയ നാട്ടുകാരും താനൂരിൽ നിന്നെത്തിയ ഫയർഫോഴ്സും പൊലീസും ചേർന്നാണ് ലോറി വെട്ടി പൊളിച്ച് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. അരുൺ കുമാറിന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പരിക്കേറ്റ രണ്ടു പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version