Site iconSite icon Janayugom Online

ബിയർ കുപ്പി പൊട്ടിച്ചു ഡ്രൈവറെ കൊലപ്പെടുത്തി; മലയാളി അറസ്റ്റിൽ

ബിയർ കുപ്പി പൊട്ടിച്ചു കുത്തി ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ മലയാളി യുവാവ് അറസ്റ്റിലായി. ആലുവ മുപ്പത്തടം എരമം പരങ്ങാട്ടി പറമ്പിൽ ജെ.ഷിയാസ് (35) ആണ് അറസ്റ്റിലായത്. ടിവി കാണുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായത്. മാർച്ച് 25നായിരുന്നു സംഭവം. ഡിണ്ടിഗൽ മണിയാറമ്പട്ടി സ്വദേശി ആർ. ആറുമുഖത്തെയാണ് കൊലപ്പെടുത്തിയത്.

ബിയർ ബോട്ടിൽ ഉപയോഗിച്ച് കുത്തിയതിനെത്തുടർന്ന് തലയ്ക്കും വയറിനും ഗുരുതര പരിക്കേറ്റ ആറുമുഖം ആശുപത്രിയിലെ ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ ഷിയാസിനെ ഇന്നലെ ആലുവയിൽ വച്ചു രാമനാഥപുരം പൊലീസ് പിടികൂടുകയായിരുന്നു. ഷിയാസിനെതിരെ ക്രളത്തിലും തമിഴ്നാട്ടിലുമടക്കം 28 ക്രിമിനൽ കേസുകളുള്ളതായി പൊലീസ് പറഞ്ഞു. 

Exit mobile version