Site iconSite icon Janayugom Online

കെഎസ്ആര്‍ടിസിയുടെ ഡ്രൈവിങ് സ്കൂളുകള്‍ ഇന്ന് ആരംഭിക്കുന്നു

ksrtcksrtc

ഉന്നത നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കെഎസ്ആര്‍ടിസിയുടെ പുതിയ സംരംഭമായ ഡ്രൈവിങ് സ്കൂളുകള്‍ വിവിധ ഡിപ്പോകളില്‍ ആധുനിക സജ്ജീകരണങ്ങളോടു കൂടി ആരംഭിക്കുന്നു. 

ഡ്രൈവിങ് സ്കൂളിന്റെയും സോളാര്‍ പവര്‍ പാനലിന്റെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12 ന് ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. 

Eng­lish Sum­ma­ry: Dri­ving schools of KSRTC start today

You may also like this video

YouTube video player
Exit mobile version