Site iconSite icon Janayugom Online

രാജ്യത്തിന്റെ പ്രഥമ വനിതയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു

15-ാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇന്ന് രാവിലെ 10.14നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു.രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് റാം നാഥ് കോവിന്ദിനൊപ്പം രാഷ്ട്രപതിയുടെ വാഹനത്തില്‍ രാജ്‌കോട്ടിലെത്തി പുഷ്പാര്‍ച്ച നടത്തി. ദ്രൗപതി മുര്‍മുവിനെ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവും ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയും ചേര്‍ന്നാണ് സ്വീകരിച്ചത്. 10.11ന് പുതിയ രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് ആഭ്യന്തര സെക്രട്ടറി വായിച്ചു കേള്‍പ്പിച്ചു. തുടര്‍ന്നാണ് ദ്രൗപതി മുര്‍മുവിന്റെ സത്യപ്രതിജ്ഞ ചെയ്തു. 

Eng­lish Summary:Droupadi Mur­mu was sworn in as the first lady of the country
You may also like this video

Exit mobile version