മോഡി സര്‍ക്കാരിന് ഇടീത്തിയായി വീണ്ടും അമേരിക്കന്‍ റിപ്പോര്‍ട്ട്. മയക്കുമരുന്ന് കടത്തിലും ഉല്പാദനത്തിലും മുന്‍പന്തിയിലുള്ള രാജ്യങ്ങളുടെ അമേരിക്കന്‍ പട്ടികയില്‍ ഇന്ത്യയും. കഴിഞ്ഞ ദിവസം പ്രസിഡന്റ് ജോ ബൈഡന്‍ പുറത്ത് വിട്ട 23 രാജ്യങ്ങളുടെ കരിമ്പട്ടികയിലാണ് ഇന്ത്യയും ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
2005ല്‍ അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഒഴിവാക്കിയ ചൈന വീണ്ടും പട്ടികയില്‍ ഇടം നേടി. മയക്കുമരുന്ന് കടത്ത്, വിതരണം, ഉല്പാദനം എന്നിവ നടത്തുന്ന 23 രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റം വരുത്തിയ ഏറ്റവും പുതിയ മാനദണ്ഡം അനുസരിച്ചാണ് ഇന്ത്യ പട്ടികയില്‍ ഉള്‍പ്പെട്ടത്. പകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മാര്‍, കൊളംബിയ, ജമൈക്ക, ലാവോസ്, മെക്സികോ, നിക്കരാഗ്വ, വെനസ്വല എന്നീ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുള്ളത്. പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ മയക്കുമരുന്ന് ഉല്പാദനവും വിതരണവും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതയും റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാജ മരുന്നുല്പാദനത്തിലും ഇന്ത്യയുടെ പങ്ക് വളരെ വലുതാണ്.
ഇന്ത്യയില്‍ നിന്നുള്ള മരുന്നുകള്‍ ഗുണനിലവാരം പാലിക്കുന്നതില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. താലിബാന്‍ ഭരണം വന്നശേഷം അഫ്ഗാനിസ്ഥാനില്‍ മയക്കുമരുന്ന് കൃഷി വ്യാപകമാകുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകത്ത് മയക്കുമരുന്ന് ഉല്പാദനവും വിതരണവും നിയന്ത്രിക്കുന്നതിന് 10ലക്ഷം ഡോളര്‍ ചെലവ് വരുമെന്ന് ബൈഡന്‍ ഭരണകൂടം അടുത്തിടെ വ്യക്തമാക്കിയിരുന്നു.
English summary; Drug trafficking and production: India on blacklist
you may also like this video;