നിശാ പാര്‍ട്ടിക്കിടയില്‍ ലഹരി ഉപയോഗിച്ചതിന് നടന്‍ ശക്തി കപൂറിന്റെ മകന്‍ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍. ഞായറാഴ്ച രാത്രിയില്‍ ബംഗളൂരൂവിലെ പാര്‍ക്ക് ഹോട്ടലിന്റെ പബില്‍ നടന്ന പാര്‍ട്ടിയില്‍ നിന്നാണ് സിദ്ധാന്ത് കപൂര്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത്. പാര്‍ട്ടിക്കിടെ പൊലീസ് പബില്‍ നടത്തിയ റെയ്ഡില്‍ ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുകയും മുപ്പത്തഞ്ചോളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കസ്റ്റഡിലെടുത്തവരില്‍ ആറു പേര്‍ ലഹരി ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയതോടെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 2020 ല്‍ ലഹരി മരുന്ന് കൈവശം വച്ച കേസില്‍ സിദ്ധാന്ത് കപൂറിന്റെ സഹോദരി ശ്രദ്ധ കപൂറിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തിരുന്നു.
English summary; Drug use at the party; Six people have been arrested, including the son of actor Shakti Kapoor
You may also like this video;