Site iconSite icon Janayugom Online

സിനിമ സെറ്റിലെ ലഹരി ഉപയോഗം; നടി വിൻസി അലോഷ്യസിൽ നിന്നും എക്സൈസ് വിവരങ്ങൾ തേടും

സിനിമ സെറ്റിലെ ലഹരി ഉപയോഗം സംബന്ധിച്ച വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടി വിൻസി അലോഷ്യസിൽ നിന്നും എക്സൈസ് വിവരങ്ങൾ തേടും. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമകൾ ചെയ്യില്ല എന്ന നടിയുടെ പ്രസ്താവന ഏറെ ചർച്ചയായിരുന്നു. ഒരു സിനിമാ സെറ്റിൽ വെച്ചുണ്ടായ മോശം അനുഭവം മൂലമാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്നായിരുന്നു നടിയുടെ വിശദീകരണം. ഒരു നടൻ സിനിമാ സെറ്റിൽവെച്ച് ലഹരി ഉപയോ​ഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറി.

ഏറെ ബുദ്ധിമുട്ടിയാണ് ആ സിനിമ പൂർത്തിയാക്കിയത്. അതിനാലാണ് ഇനി അത്തരം വ്യക്തികൾക്കൊപ്പം സിനിമ ചെയ്യില്ലെന്ന നിലപാടെടുത്തതെന്ന് സോഷ്യൽ മീഡിയയിലൂടെയാണ് നടി വെളിപ്പെടുത്തിയിരുന്നു. സിനിമ സെറ്റിൽ വെച്ച് നടൻ ലഹരി ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തലിലാണ് എറണാകുളം എക്സൈസ് വിവരങ്ങൾ തേടുക. പരാതി ഉണ്ടെങ്കിൽ മാത്രമേ കേസ് എടുത്ത് അന്വേഷണം നടത്താൻ കഴിയുവെന്നും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മാത്രം കേസ് എടുക്കാനാവില്ലെന്നും എക്സൈസ് വ്യക്തമാക്കി.

Exit mobile version