Site iconSite icon Janayugom Online

കൂത്തുപറമ്പിൽ ആമസോൺ വഴി മയക്കുമരുന്ന് എത്തിച്ചു; യുവാവ് അറസ്റ്റില്‍

കൂത്തുപറമ്പിൽ ഓൺലൈനായി എത്തിച്ച മയക്കുമരുന്ന് പിടികൂടി. നെതർലാന്റിൽ നിന്നും ആമസോൺ വഴി എത്തിച്ച 70 എൽ എസ് ഡി സ്റ്റാമ്പാണ് പോസ്റ്റ് ഓഫീസിൽ നിന്നും എക്സൈസ് പിടിച്ചെടുത്തത്. മയക്കുമരുന്ന് ഓർഡർ ചെയ്ത കൂത്തുപറമ്പ് പാറാൽ സ്വദേശി കെ പി ശ്രീരാഗിനെ കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം എസ് ജനീഷും സംഘവും അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Eng­lish Sum­ma­ry; Drugs at the Post Office via Ama­zon; The youth was arrested

You may also like this video

Exit mobile version