Site icon Janayugom Online

മദ്യപിച്ച് കാര്‍ ഓടിച്ചു, നാട്ടുകാര്‍ക്ക് നേരെ കയ്യേറ്റ ശ്രമം; യുവതിയെ അറസ്റ്റ് ചെയ്തു

മാഹിയില്‍ കാറില്‍ മദ്യപിച്ചെത്തി റോഡിലിറങ്ങി പരാക്രമം കാട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വളക്കുമ്പാട് കുളി ബസാര്‍ സ്വദേശിനി റസീനയെയാണ് പന്തക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി മദ്യപിച്ച് കാറോടിക്കുകയും ചോദ്യം ചെയ്തവരെ കൈയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. മദ്യപിച്ച് കാറോടിച്ച യുവതി സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതികളെ ഇടിച്ച് തെറിപ്പിച്ചു. സ്ഥലത്ത് എത്തിയ പൊലീസ് ഏറെ പണിപ്പെട്ടാണ് യുവതിയെ സ്റ്റേഷനിലെത്തിച്ചത്. വൈദ്യപരിശോധനയിലും മദ്യപിച്ചതായി കണ്ടെത്തി. മദ്യപിച്ച് വാഹനം ഓടിച്ചതിനും നാട്ടുകാരെ കയ്യേറ്റം ചെയ്തതിനുമാണ് കേസെടുത്തത്. 

Eng­lish Summary:Drunk dri­ving, attempt­ed assault on locals; The woman was arrested
You may also like this video

Exit mobile version