മദ്യപിച്ച് വാഹനം ഓടിച്ച യുവാവിനെ പൊലീസ് പിടികൂടി പിഴചുമത്തി. ഇതില്‍ അസ്വസ്ഥനായ യുവാവ് ട്രാഫിക് പൊലീസിന് നേരെ പാമ്പുമായെത്തി. ഹൈദരബാദിലെ ചന്ദ്രയാൻഗുട്ട ട്രാഫിക് പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. പതിവ് പരിശോധനകൾക്കിടെയാണ് ഓട്ടോ ഡ്രൈവറായ യുവാവിെന പൊലീസ് മദ്യപിച്ചതായി കണ്ടെത്തിയത്. കേസ് വിവരങ്ങൾ രേഖപ്പെടുത്തുന്നതിനിടെ ഇയാള്‍ കൈക്കൂപി നിൽക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇയാളുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വാഹനത്തിൽ നിന്ന് യുവാവിന്റെ സാധനങ്ങൾ മാറ്റാനും പൊലീസ് ആവശ്യപ്പെട്ടു. ഇതോടെ ഓട്ടോയ്ക്ക് സമീപത്ത് എത്തിയ യുവാവ് വാഹനത്തിൽ നിന്ന് പാമ്പിനെ എടുത്ത് പൊലീസുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. പാമ്പിന്റെ തലയിൽ പിടിച്ച് കയിൽ ചുറ്റിച്ചായിരുന്നു യുവാവിന്റെ സാഹസം.
മദ്യപിച്ച് വാഹനമോടിച്ചു; യുവാവിനെ പൊലീസ് പിടികൂടി, പിന്നാലെ പാമ്പുമായി എത്തി ഭീക്ഷണി

