Site icon Janayugom Online

താലിബാന്‍ എഫക്ട്: ഇന്ത്യയില്‍ ഡ്രൈ ഫ്രൂട്ട്സിന്റെ വില കുതിച്ചുയരുന്നു

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയതോടെ, ഇന്ത്യയില്‍ ഡ്രൈ ഫ്രൂട്ട്സിന്റെ വില കുതിച്ചുയരുന്നു. ഇന്ത്യയുമായുള്ള കയറ്റിറക്കുമതി താലിബാന്‍ നിര്‍ത്തിയതോടെ രാജ്യത്ത് ഡ്രൈ ഫ്രൂട്ട്സിന്റെ ലഭ്യതയില്‍ കുറവ് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് വിലയെ സ്വാധീനിച്ചത്. ഉത്സവ സീസണ്‍ ആരംഭിച്ചതോടെ ആവശ്യക്കാര്‍ ഏറിയിട്ടുമുണ്ട്.

ഡ്രൈ ഫ്രൂട്ട്‌സിന്റെ 85ശതമാനവും അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഭരണം പിടിച്ചതിന് പിന്നാലെ, ഇന്ത്യയുമായുള്ള കയറ്റിറക്കുമതി അഫ്ഗാനിസ്ഥാന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വ്യാപാരം പുനരാരംഭിച്ചില്ലായെങ്കില്‍ നിലവില്‍ സ്‌റ്റോക്കുള്ള ഡ്രൈ ഫ്രൂട്ട്‌സിന്റെ വില ഗണ്യമായി ഉയരുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ അജയ് സഹായ് ആശങ്ക രേഖപ്പെടുത്തി.

Eng­lish sum­ma­ry; dry fruit’s price hike in the coun­try After Tal­iban seized Afghanistan

you may also like this video;

Exit mobile version