Site iconSite icon Janayugom Online

ദുബായ് എക്‌സ്‌പോ; ലോക ചെസ് ചാമ്പ്യൻഷിപ് സമനിലയിൽ

കറുപ്പ് കരുക്കൾ എടുത്ത് കളിച്ച ലോക ചാമ്പ്യൻ പ്രാരംഭ ഘട്ടത്തിൽ തന്നെ അസാധാരണമായ ഒരു പോൺ ബലി നടത്തിയത് ഇന്നത്തെ കളിയെ ആവേശകരമാക്കി. കൂടുതൽ സമയം ചിന്തിക്കുവാനായി ചെലവാക്കിയ പ്രതിയോഗി നെപ്പോസ്റ്റിയാച്ചി പതിനഞ്ചാം നീക്കത്തോടെ രാജ്ഞിമാരെ പരസ്പരം വെട്ടിമാറ്റിച്ച് ഒരു പോൺ കൂടുതൽ തനിക്കുള്ള എൻഡ് ഗെയിമിലേക്ക് പോരാട്ടത്തെ തിരിച്ചുവിട്ടു. എന്ത് സംഭവിക്കും എന്ന് പ്രവചിക്കാനാവാത്ത ഒരു അവസ്ഥയിലൂടെ കളി മുന്നോട്ടു നീങ്ങി. ഇരുവരുടേയും കോട്ടകളിൽ ദൗർബല്യങ്ങൾ കാണപ്പെട്ടു. പക്ഷെ രണ്ട പേരും കൃത്യമായ കരുനീക്കങ്ങൾ നടത്തി. ഒടുവിൽ സ്വാഭാവികമായ സമനിലയിൽ കളി പര്യവസാനിച്ചു.

eng­lish sum­ma­ry; FIDE World Championship
you may also like this video;

YouTube video player
Exit mobile version