Site iconSite icon Janayugom Online

ദുബായിലെ തിരക്കേറിയ മൂന്നു മാളുകളിൽ ഇനിമുതൽ പാർക്കിംഗ് ഫീസ് നൽകണം

ദുബായിലെ ഏറ്റവും ജനപ്രിയവും തിരക്കേറിയതുമായ മൂന്നുമാളുകളിൽ അടുത്തവർഷം ജനുവരി ഒന്നു മുതൽ പാർക്കിംഗ് ഫീസ് നൽകണം. ദെയറ സിറ്റി സെൻറർ, മിർദ്ദിഫ് സിറ്റി സെൻറർ, മാൾ ഓഫ് ദി എമിറേറ്റ്സ് എന്നീ മാളുകളിലാണ് പാർക്കിംഗ് തുക നൽകേണ്ടി വരിക. മാളുകളുടെ അകത്തേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് കടക്കുമ്പോഴും വാഹനം ഗേറ്റുകളിൽ നിർത്തേണ്ടതില്ല അത്യാധുനിക ക്യാമറകളുടെ സഹായത്തോടെ വാഹനത്തിൻറെ നമ്പർ പ്ലേറ്റ് മാളിനുള്ളിൽ തങ്ങിയ സമയം എന്നിവ കണക്കാക്കി തുക സംബന്ധിച്ച സന്ദേശം വാഹന ഉടമയ്ക്ക് ലഭിക്കും എസ്എംഎസ് ആയോ ആപ്പ് വഴിയോ സന്ദേശം ലഭിക്കുമ്പോൾ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ തുക അടക്കുവാൻ കഴിയും. ഈ മൂന്ന് മാളിലും കൂടി ഏകദേശം ഇരുപത്തി ഒന്നായിരം പാർക്കിംഗ് ഇടങ്ങളാണ് ഉള്ളത്.

Exit mobile version