ആന്ധ്രയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 19 ആയി. ആനന്തപുരിൽ കെട്ടിടം തകർന്ന് രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു. ചിറ്റൂരിൽ ഒഴുക്കിൽപ്പെട്ട് ഏഴ് പേർ മരിച്ചു . നന്തല്ലൂരിൽ 25 പേരെ കാണാതായി. കഡപ്പയിൽ ബസുകൾ ഒഴുക്കിൽപ്പെട്ട് കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. 18 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. നിലവില്‍ കാണാതായവരുടെ എണ്ണം 100ആയി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ കൂടുതൽ അംഗങ്ങളെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചു.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്ന് ആന്ധ്രയുടെ കിഴക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. തിരുപ്പതി ക്ഷേത്രപരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. മണ്ണിടിച്ചിലിൽ റോഡ് തകർന്നതോടെ തിരുപ്പതിയിലേക്കുള്ള സന്ദർശനം തൽക്കാലത്തേക്ക് വിലക്കി. ഉപക്ഷേത്രങ്ങളിൽ പലതും വെള്ളത്തിനടിയിലാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ നൂറ് കണക്കിന് തീർത്ഥാടകരാണ് കുടുങ്ങിയിരിക്കുന്നത്. ഹോട്ടലുകളിലും വഴിയിലും ഒറ്റപ്പെട്ട തീർത്ഥാടകരെ സർക്കാർ കേന്ദ്രങ്ങളിലേക്ക് മാറ്റി. തിരുപ്പതി ക്ഷേത്രത്തിനു സമീപത്തുള്ള നാല് തെരുവുകളും വെള്ളത്തിലായി.
english summary:due to heavy rain death toll rises to 27 in Andhra Pradesh
you may also like this video;