Site iconSite icon Janayugom Online

ദുൽഖർ സൽമാന്റെ വാഹനം ഉടൻ വിട്ടുകൊടുത്തേക്കില്ല; വാഹനത്തിൻ്റെ രേഖകളിൽ സംശയമുണ്ടെന്ന് കസ്റ്റംസ്

ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ ദുൽഖർ സൽമാൻ്റെ ലാൻഡ് റോവർ ഡിസ്കവറി വാഹനം ഉടൻ വിട്ടുകൊടുക്കാൻ സാധ്യതയില്ലെന്ന് സൂചന. പ്രാഥമിക പരിശോധനയിൽ വാഹനത്തിൻ്റെ രേഖകളിൽ സംശയമുണ്ടെന്ന് കസ്റ്റംസ് പറയുന്നു. നടൻ സമർപ്പിച്ച അപേക്ഷയിൽ പരിശോധന തുടരുകയാണ്, ആവശ്യമെങ്കിൽ അദ്ദേഹത്തെ നേരിട്ട് വിളിപ്പിക്കുമെന്നും കസ്റ്റംസ് അറിയിച്ചു.

ദുൽഖറിൻ്റെ വാഹനം വിട്ടുനൽകുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഉപാധികളോടെയാണ് വാഹനം വിട്ടുനൽകാൻ പരിഗണിക്കണമെന്നായിരുന്നു കോടതി നിർദേശം. ദുൽഖറിൻ്റെ ആവശ്യം കസ്റ്റംസിൻ്റെ ജോയിൻ്റ് കമ്മീഷണർ പരിഗണിക്കണം. അതോടൊപ്പം അന്വേഷണസംഘത്തിൻ്റെ വാദങ്ങൾ പരിഗണിച്ച് അഡ്ജുഡിക്കേറ്റിങ് അതോറിറ്റി തീരുമാനമെടുക്കണം. ആവശ്യം തള്ളിയാൽ കാരണം സഹിതം കസ്റ്റംസ് ഉത്തരവിറക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.

Exit mobile version