Site iconSite icon Janayugom Online

ദര്‍ബാര്‍ ഹാള്‍ ഇനി ഗണതന്ത്ര മണ്ഡപ്

darbarhalldarbarhall

രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന്റെയും അശോക ഹാളിന്റെയും പേരുകളിൽ മാറ്റം. രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന് ഗണതന്ത്ര മണ്ഡപ് എന്നും അശോക് ഹാളിന് അശോക് മണ്ഡപ് എന്നുമാണ് പുതിയ പേര് മാറ്റിയത്. പേരുകൾ മാറ്റി രാഷ്ട്രപതി ദ്രൗപതി മുർമു ഉത്തരവിറക്കി. രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റാണ് ഇക്കാര്യം അറിയിച്ചത്. 

ഇന്ത്യ റിപ്പബ്ലിക്കായതോടെ ദര്‍ബാര്‍ എന്ന വാക്കിന്റെ പ്രസക്തി നഷ്ടമായെന്നും ആ സാഹചര്യത്തിലാണ് പുനര്‍നാമകരണം ചെയ്തതെന്നും രാഷ്ട്രപതി ഭവന്‍ പ്രസ്താവനയില്‍ പറയുന്നു. ഗണതന്ത്ര എന്ന വാക്ക് പുരാതനകാലം മുതല്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ വേരൂന്നിയതാണ്. ജനാധിപത്യം എന്നാണ് ആ വാക്കിന് അര്‍ഥമെന്നുമാണ് വിശദീകരണം. ഇംഗ്ലീഷ് പദം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അശോക ഹാളിനെ അശോക മണ്ഡപം എന്നാക്കിയതെന്നും പ്രസ്താവനയില്‍ പറയുന്നു. 

ദേശീയ പുരസ്‌കാര സമര്‍പ്പണം ഉള്‍പ്പടെയുള്ള പ്രധാന ചടങ്ങുകള്‍ നടക്കുന്ന വേദിയാണ് ദര്‍ബാര്‍ ഹാള്‍. ഇത് ആദ്യമായല്ല രാഷ്ട്രപതി ഭവന്റെ വിവിധ ഭാഗങ്ങളെ പുനര്‍ നാമകരണത്തിന് വിധേയമാക്കുന്നത്. നേരത്തെ രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിനും രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ് വരെയുള്ള പാതയ്ക്കും കേന്ദ്ര സര്‍ക്കാര്‍ പേര് മാറ്റിയിട്ടുണ്ട്. രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി അമൃത് ഉദ്യാന്‍ എന്നാക്കിയിരുന്നു. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ് വരെയുള്ള രാജ് പഥിനെ കര്‍തവ്യ പഥ് എന്നും പുനര്‍ നാമകരണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പേര് മാറ്റല്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതി ഭവന് അകത്തേയ്ക്കും കടന്നത്. ഉത്തര്‍ പ്രദേശിലെ ഫൈസാബാദിനെ നേരത്തെ അയോധ്യ എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. 

Eng­lish Sum­ma­ry: Dur­bar Hall is now Ganatantra Mandap

You may also like this video

YouTube video player
Exit mobile version