Site icon Janayugom Online

ദുർഗ്ഗ ഞായറാഴ്ച പുത്തൂർ പാർക്കിലെത്തും

പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് രണ്ടാമത്തെ അന്തേവാസിയായ ദുർഗ്ഗ എന്ന പെൺകടുവയെ ഞായറാഴ്ച പുലർച്ചെ എത്തിക്കും. നെയ്യാർ വന്യജീവി സങ്കേതത്തിൽ നിന്നാണ് ദുർഗ്ഗയെ കൊണ്ടുവരുന്നത്. പാർക്കിന് സമീപത്തുള്ള ഐസലേഷൻ കേന്ദ്രത്തിലേക്കാണ് ദുർഗ്ഗയെ എത്തിക്കുന്നത്. തുടർന്ന് പരിസരവുമായി ഇണങ്ങിയ ശേഷം ഇവിടെ തന്നെയുള്ള തുറന്നക്കൂട്ടിലേക്ക് മാറ്റും. ശേഷം സുവോളജിക്കൽ പാർക്കിലെ തനതായ ആവാസവ്യവസ്ഥയിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. 

വയനാട്ടിൽ നിന്നും പിടികൂടി നെയ്യാർ വന്യജീവി സങ്കേതത്തിൽ എത്തിച്ച 13 വയസ്സുകാരിയായ ദുർഗ്ഗയുടെ പ്രധാന പല്ലുകൾ മുഴുവൻ നഷ്ടപ്പെട്ട് സ്വന്തമായി വേട്ടയാടി ജീവിക്കാനുള്ള കഴിവ് നഷ്ടപ്പെട്ട അവസ്ഥയാണ്. 3 മാസങ്ങൾക്ക് മുമ്പ് വൈഗ എന്ന കടുവയേയും പാർക്കിൽ എത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം നെന്മാറയിലെ റബർ തോട്ടത്തിൽ നിന്നും അവശനായ കിടന്ന ആൺ പുലികുട്ടി സൂ ആശുപത്രിയിൽ സുഖം പ്രാപിച്ച്‌ വരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വളരെ ക്ഷീണിതനായും, ഭക്ഷണം കഴിക്കാതെയുമിരുന്ന പുലിക്കുട്ടിയെ കൊക്കാലെ മൃഗാശുപത്രിയിൽ എത്തിച്ചിരുന്നു. ആവശ്യമായ മരുന്നുകൾ നൽകിയതോടെ വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങിയിട്ടുണ്ട്.

Eng­lish Sum­ma­ry: Dur­ga will reach Put­tur Park on Sunday

You may also like this video

Exit mobile version