വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് ലോക്സഭ പാസാക്കി. ബില്ലില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ചാണ് ബില്ല് പാസാക്കിയത്. ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. മൂന്ന് നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്രം അവതരിപ്പിച്ചത് ഒറ്റ ബില്ലാണ്. ബില്ലിന്‍മേല്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളിയതിനെ തുടര്‍ന്ന് കനത്ത ബഹളമാണ് സഭയിലുണ്ടായത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പ്രതിഷേധങ്ങളോടെയാണ് തുടങ്ങിയത്. ഇന്ന് ഉച്ചക്ക് 2 മണിക്ക് ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കും.
ലോക്സഭ ചേര്‍ന്നയുടന്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലില്‍ ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധമുയര്‍ത്തി. സഭാമര്യാദ പാലിക്കാന്‍ പ്രതിപക്ഷ അംഗങ്ങള്‍ തയ്യാറാവണമെന്ന് സ്പീക്കര്‍ ഓം ബിര്‍ള താക്കീത് ചെയ്യുകയും ചെയ്തു. ഇതിനുശേഷവും പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെ ഉച്ചവരെ സഭ നിര്‍ത്തിവയ്ക്കുകയാണെന്ന് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു.
പ്രതിപക്ഷം ഉന്നയിക്കുന്ന ഏത് ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ തന്റെ സര്‍ക്കാര്‍ തയ്യാറാണെന്ന് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളോട് പറഞ്ഞു. കര്‍ഷകരുടെ വിളകള്‍ക്ക് താങ്ങുവില നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം എം പി നോട്ടീസ് നല്‍കി.
updating.……