ഹൈക്കോടതിയിലേക്ക് 10,000 തൊഴിലാളികളുടെ മാര്‍ച്ച്. പണിമുടക്കാനുള്ള തൊഴിലാളികളുടെ നിയമപരമായ അവകാശം നിരോധിച്ച ഉത്തരവിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ 10ന് 10,000 തൊഴിലാളികൾ ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തും.
മാർച്ച് 28, 29 തീയതികളിൽ നടന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ ചോദ്യംചെയ്ത് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. തൊഴിലാളികൾക്ക് അവരുടെ വാദങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകാതെയായിരുന്നു നിരോധ ഉത്തരവ്.
തൊഴിലാളികൾക്ക് സംഘംചേരാനും കൂട്ടായി വിലപേശാനും ന്യായമായ ആവശ്യങ്ങൾ അംഗീകരിപ്പിക്കാനും പണിമുടക്കാനുമുള്ള അവകാശം ഉറപ്പുനൽകുന്ന തൊഴിൽനിയമങ്ങൾ നിലനിൽക്കുമ്പോഴാണ് നിരോധ ഉത്തരവ്. സംയുക്ത ട്രേഡ് യൂണിയൻ സമിതി നേതാക്കളായ എളമരം കരീം എംപി, ആർ ചന്ദ്രശേഖരൻ, കെ പി രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകും.
English Summary:10,000 workers march to high court
You may also like this video: