Site icon Janayugom Online

ഇ എ രാജേന്ദ്രന് സിനിമാ ലോകത്തിന്റെ ആദരവ്

നാടകരംഗത്തിന് നൽകിയ സുദീർഘവും സ്തുത്യഹർഹവുമായ സേവനങ്ങൾ പരിഗണിച്ച് കേരള സംഗീത നാടക അക്കാദമി ശ്രീ ഇ എ രാജേന്ദ്രനെ 2020ലെ അവാർഡ് നൽകി ആദരിച്ചു. തുടർന്ന് കേരള പ്രൊഫഷണൽ നാടക സംഘടന ഡ്രാമാചേമ്പേഴ്സും ടെലിവിഷൻ സീരിയൽ സംഘടന ആത്മയുടെ ആദരവും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടന അമ്മയുടെ ആദരവും ഏറ്റുവാങ്ങി.
ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും കേരളത്തിലെ ഈ മൂന്ന് പ്രമുഖ സാംസ്കാരിക സംഘടനകളും ഒരാളെ ആദരിക്കുന്നത്. 

രാജേന്ദ്രൻ ഇപ്പോൾ കാളിദാസകലാകേന്ദ്രത്തിന്റെ ചെയർമാനും ഇപ്റ്റയുടെ തൃശ്ശൂർ ജില്ലാ പ്രസിഡൻ്റുമാണ് ഇരുന്നൂറിലധികം സിനിമകളും നാൽപതോളം സീരിയലുകളിലും നടനായും സംവിധായകനായും പ്രവർത്തിച്ചുവരുന്നു. ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദവും പൂനെയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ടെലിവിഷൻ പ്രോഗ്രാം പ്രൊഡക്ഷനിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. ഇബ്സൻ്റെ നാടകങ്ങളെ ആസ്പദമാക്കി നടത്തിയ ഗവേഷണങ്ങൾക്ക് കേന്ദ്ര ഗവൺമെൻറ് സാംസ്കാരിക വകുപ്പിൻറെ ഹോണററി എംഫിൽഉം ലഭിച്ചിട്ടുണ്ട്. തൃശ്ശൂർ സ്വദേശിയായ രാജേന്ദ്രൻ വേങ്ങൂർ അയ്യപ്പനെയും സുമതി ടീച്ചറുടെയും മകനാണ് ഭാര്യ സന്ധ്യ രാജേന്ദ്രൻ മകൻ ദിവ്യദർശ്ശൻ ഏങ്ങൂർ മരുമകൾ അശ്വതി രാജ് കൊച്ചുമകൾ ദയ ദർശ്ശൻ ഏങ്ങൂർ

ENGLISH SUMMARY:ea rajen­dran is respect­ed by the malay­alam film world

Exit mobile version