Site iconSite icon Janayugom Online

വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പു​തി​യ കോ​വി​ഡ് മാർഗനിർദേശങ്ങൾ

CovidCovid

കോ​വി​ഡ് ബാ​ധി​ച്ച് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. കോ​വി​ഡ് പോ​സി​റ്റി​വാ​യി ചു​രു​ങ്ങി​യ​ത്  ഏ​ഴു ദി​വ​സ​മെ​ങ്കി​ലും പി​ന്നി​ടു​ക​യോ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ പ​നി ഇ​ല്ലാ​തി​രി​ക്കു​ക​യോ ചെ​യ്താ​ൽ വീ​ടു​ക​ളിലെ നി​രീ​ക്ഷ​ണം അ​വ​സാ​നി​പ്പി​ക്കാം. നിരീക്ഷണത്തിനു ശേ​ഷം വീ​ണ്ടും ടെ​സ്റ്റ് ചെയ്യേണ്ടതില്ല.
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ വൈ​ദ്യ​സ​ഹാ​യം തേ​ട​ണ​മെ​ന്നും, കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി സാ​മൂ​ഹി​ക അ​ക​ലം അ​ട​ക്ക​മു​ള്ള കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ വ്യക്തമാക്കുന്നു.
രോ​ഗി​യു​മാ​യി അ​ടു​ത്ത സ​മ്പ​ർ​ക്കം പു​ല​ർ​ത്തിവര്‍ വീ​ട്ടി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ക​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യാ​ൽ വൈ​ദ്യ​സ​ഹാ​യം തേ​ടു​ക​യും ചെ​യ്യ​ണം. മൂ​ന്നു ദി​വ​സം തു​ട​ർ​ച്ച​യാ​യി തു​ട​രു​ന്ന ക​ടു​ത്ത പ​നി,ശ്വസം എടുക്കാനുള്ള ബു​ദ്ധി​മു​ട്ട്, നെ​ഞ്ചി​ൽ വേ​ദ​ന​യും മ​ർ​ദ​വും അ​നു​ഭ​വ​പ്പെ​ടു​ക, ഏ​ഴു​ന്നേ​ൽ​ക്കാ​ൻ ബു​ദ്ധി​മു​ട്ടു് അ​നു​ഭ​വ​പ്പെ​ടു​ക, ക​ടു​ത്ത ക്ഷീ​ണ​വും പേ​ശീ​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ടു​ക, ശ​രീ​ര​ത്തി​ൽ ഓ​ക്സി​ൻ അ​ള​വ് കു​റ​യു​ക തു​ട​ങ്ങി​യ​വ​യി​ൽ ഏ​തെ​ങ്കി​ലും ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ലാ​ണ് വൈ​ദ്യ​സ​ഹാ​യം തേടേണ്ടത്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച് വീ​ടു​ക​ളി​ൽ നിരീക്ഷണത്തില്‍ ക​ഴി​യു​ന്ന​വ​ർ കു​ടും​ബാം​ഗ​ങ്ങ​ളി​ൽ​നി​ന്നു അ​ക​ലം പാ​ലി​ക്ക​ണം. വാ​യൂ സ​ഞ്ചാ​ര​മു​ള്ള മു​റി​യി​ലാ​ക​ണം നിരീക്ഷണത്തില്‍ ക​ഴി​യേ​ണ്ട​ത്. എ​പ്പോ​ഴും എ​ൻ 95 മാ​സ്കോ ഡ​ബി​ൾ മാ​സ്കോ ഉ​പ​യോ​ഗി​ക്ക​ണം. ധാ​രാ​ളം വെള്ളം കു​ടി​ക്കു​ക​യും വി​ശ്ര​മി​ക്കു​ക​യും വേ​ണം. കൈ​ക​ൾ ഇ​ട​യ്ക്കി​ടെ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു ക​ഴു​കു​ക​യും സാ​നി​റ്റൈ​സ് ചെ​യ്യു​ക​യും വേണം.
പാ​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ൾ ആ​രു​മാ​യും പ​ങ്കു​വ​യ്ക്ക​രു​ത്. ഇ​ട​യ്ക്കി​ടെ സ്പ​ർ​ശി​ക്കു​ന്ന പ്ര​ത​ല​ങ്ങ​ൾ സോ​പ്പ്, ഡി​റ്റ​ർ​ജ​ന്‍റ്, വെ​ള്ളം എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു വൃ​ത്തി​യാ​ക്ക​ണം. ഓ​ക്സി​ജ​ൻ അ​ള​വ്, ശ​രീ​ര ഊ​ഷ്മാ​വ് എ​ന്നി​വ കൃ​ത്യ​മാ​യി നിരീക്ഷിക്കണം.
Eng­lish Sum­ma­ry :Health depart­ment issued new covid guide­lines for home isolation
you may also like this video

Exit mobile version