Site icon Janayugom Online

ഓസ്‌ട്രേലിയയില്‍ ഭൂചലനം; കെട്ടിടങ്ങള്‍ തകര്‍ന്നു

Rescue workers examine a damaged building in the popular shopping Chapel Street in Melbourne on September 22, 2021, after a 5.8-magnitude earthquake. (Photo by William WEST / AFP) (Photo by WILLIAM WEST/AFP via Getty Images)

ഓസ്‌ട്രേലിയയിലെ മെല്‍ബണിന് 200 കിലോമീറ്റര്‍ അകലെ ഭൂകമ്ബം. റിക്ടര്‍ സ്‌കെയിലില്‍ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വിക്ടോറിയയിലെ മന്‍സ്ഫീല്‍ഡാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

ഭൂചലനത്തല്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. മരണം റിപ്പോട്ട് ചെയ്തിട്ടില്ല. കാന്‍ബറയിലും ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്. അതേസമയം സുനാമി മുന്നറിയിപ്പില്ല.

Eng­lish Sum­ma­ry : Earth­quake in Aus­tralia and buld­ings collapsed

You may also like this video :

Exit mobile version