Site icon Janayugom Online

ചൈനയിൽ ഭൂചലനം; ‍ഡല്‍ഹിയിലും പാകിസ്ഥാനിലും പ്രകമ്പനം

earthquake

ചൈനയിൽ വന്‍ ഭൂചലനം. റിക്റ്റർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കിര്‍ഗിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ സിന്‍ജിയാങ് പ്രദേശമാണ്. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ന്യൂഡല്‍ഹിയിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇന്ത്യന്‍ സമയം രാത്രി 11.29‑നാണ് ഷിന്‍ജിയാങ്ങില്‍ ഭൂചലനം അനുഭവപ്പെട്ടത്. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ ചില ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. പാകിസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് സീസ്‌മോളജി റിപ്പോര്‍ട്ട്.

Eng­lish Summary;Earthquake in Chi­na; Vibra­tion in Del­hi and Pakistan
You may also like this video

Exit mobile version