ഡല്‍ഹിയിലും സമീപ നഗരങ്ങളിലും ഭൂചലനം. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഫരീദാഹബാദിന് ഒമ്പത് കിലോമീറ്റര്‍ കിഴക്കും ഡല്‍ഹിയില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്ക് കിഴക്കുമായാണ് പ്രഭവകേന്ദ്രം.
ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ മാസം ആദ്യം ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ശക്തമായ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടിരുന്നു.
English Summary: Earthquake in Delhi
You may also like this video