കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധയിടങ്ങളിൽ അഞ്ച് തവണ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഉത്തർപ്രദേശ്, അരുണാചൽ പ്രദേശ്, മണിപ്പൂര്‍ എന്നിവിടെയാണ് ഭൂചലനമുണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയിലെ സങ്ക്ലിയിൽ ഇന്നലെ രാവിലെയാണ് ആദ്യ ഭൂചലനമുണ്ടായത്. പിന്നീട് പശ്ചിമ ബംഗാളിലും, ഉത്തർപ്രദേശിലെ ശ്യാമിലിയിൽ രാത്രി 9. 31 ഓടെയും ഭൂചലനം ഉണ്ടായി. അരുണാചൽ പ്രദേശിൽ വൈകിട്ട് 5.45 ഓടെ ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ 6.14ന് മണിപ്പൂരിലും ഭൂമി കുലുങ്ങി. അരുണാചൽ പ്രദേശിൽ ഉണ്ടായതാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി.
അരുണാചൽ പ്രദേശിൽ അനുഭവപ്പെട്ട ഭൂജ പ്രഭവകേന്ദ്രം ചൈനയിലാണ് എന്നാണ് പിന്നീട് സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലാണ് ഇപ്പോൾ ഇന്ന് രാവിലെ മണിപ്പൂരിൽ ആ ഭൂചലനം ഉണ്ടായിരിക്കുന്നത്. അതേസമയം ഭൂചലനമുണ്ടായ ഇടങ്ങലില്‍ നാശനഷ്ടങ്ങളോ മറ്റ് അപകടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകളില്ല.
English Summary: Earthquake in different place of the country
You may also like this video