ഹിമാചൽ പ്രദേശിലെ കുളുവിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 2.3 രേഖപ്പെടുത്തി. രാവിലെ 11.07 ഓടെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. മൂന്നാമത്തെ തവണയാണ് ഈ മാസം സംസ്ഥാനത്ത് ഭൂചലനമുണ്ടാകുന്നത്.
10 കിലോമീറ്റർ ആഴത്തിലായിരുന്നു കുളുവിൽ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
നാശനഷ്ടങ്ങള്‍ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ റിക്ടർ സ്‌കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഡിസംബർ 22 ന് ഇതേ ജില്ലയിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ഹിമാചൽ പ്രദേശിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഭൂകമ്പസാധ്യതമേഖലയിലാണ്. കഴിഞ്ഞ മാസം കിന്നൗർ ജില്ലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
ENGLISH SUMMARY:Earthquake in himachal pradesh
You may also like this video