Site iconSite icon Janayugom Online

കർണാടകയിലെ കലബുറഗിയിൽ ഭൂചലനം

കർണാടകയിലെ കലബുറഗി ജില്ലയിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (KSNDMC) അറിയിച്ചു.
ഭൂകമ്പ തീവ്രതാ ഭൂപടം അനുസരിച്ച്, അലന്ദ് താലൂക്കിൽ ജവാൽഗ ഗ്രാമത്തിൽ നിന്ന് 0.5 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പ്രഭവകേന്ദ്രത്തിൽ നിന്ന് 20–25 കിലോമീറ്റർ റേഡിയൽ ദൂരം വരെ ഭൂചലനം അനുഭവപ്പെട്ടു.
തീവ്രത കുറഞ്ഞതായതിനാൽ അപകടം രേഖപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും പ്രാദേശികമായി പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ഭൂകമ്പ പ്രകമ്പന മേഖല III ലാണ് ഈ പ്രദേശങ്ങൾ വരുന്നത്.

Exit mobile version