Site iconSite icon Janayugom Online

നേപ്പാളിലെ കോശി പ്രവിശ്യയിൽ ഭൂചലനം; 4.1 തീവ്രത

നേപ്പാളിലെ കോശി പ്രവിശ്യയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെ 7:31 നാണ് ഭൂചലനമുണ്ടായത്. ശംഖുവാസഭ ജില്ലയിലെ റിതക് പ്രദേശത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കാഠ്മണ്ഡുവിൽ നിന്ന് 475 കിലോമീറ്റർ കിഴക്കാണ് ശംഖുവസഭ. അയൽ സംസ്ഥാനങ്ങളായ തപ്ലെജംഗ്, ഭോജ്പൂർ ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. എന്നാൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി റിപ്പോർട്ടില്ല. ജനുവരി 11ന് ലാംജംഗ് ജില്ലയിലെ ബൻസാറിനടുത്ത് 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രേഖപ്പെടുത്തിയത്. 

ലോകത്തിൽ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിൽ ഒന്നാണ് നേപ്പാൾ. ഭൂകമ്പസാധ്യതയിൽ പതിനൊന്നാം സ്ഥാനത്തും. ടിബറ്റൻ, ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനത്താണ് രാജ്യം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടിൽ ഏകദേശം രണ്ട് മീറ്റർ വീതം പ്ലേറ്റുകൾ കൂടിച്ചേരുന്നതിനാൽ പതിവായി ഭൂകമ്പങ്ങൾ അനുഭവപ്പെടുന്ന പ്രദേശമാണിത്. 

Exit mobile version