Site iconSite icon Janayugom Online

മണിപ്പൂരിൽ ഭൂചലനം; 4.8 തീവ്രത

മണിപ്പൂരിൽ റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. മണിപ്പൂരിലെ മൊയ്റാങ്ങിന്റെ കിഴക്ക്-തെക്കുകിഴക്ക് ശനിയാഴ്ച രാത്രി 11: 42ന് ഉണ്ടായ ഭൂചലനത്തിന്റെ ആഴം 94 കിലോമീറ്ററായിരുന്നു.

നേരത്തെ ജൂലൈ അഞ്ചിന് അസമിൽ റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാവിലെ 11.03 ന് ഉണ്ടായ ഭൂചലനത്തിന്റെ ആഴം 35 കിലോമീറ്ററായിരുന്നു.

Eng­lish summary;Earthquake in Manipur; 4.8 intensity

You may also like this video;

Exit mobile version