Site icon Janayugom Online

മ്യാൻമറിൽ ഭൂചലനം

മ്യാൻമറിൽ റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ബർമയിൽ ഇന്ന് രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഇന്ന് പുലർച്ചെ 3.52നാണ് ബർമയിൽ നിന്ന് 162 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിയിൽ നിന്ന് 140 കിലോമീറ്റർ താഴെയായിരുന്നു ഭൂകമ്പത്തിന്റെ ആഴം. പ്രദേശത്ത് നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആൻഡമാൻ നിക്കോബാറിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ദ്വീപിലുണ്ടായത്. 

Eng­lish Summary:Earthquake in Myanmar
You may also like this video

Exit mobile version