Site iconSite icon Janayugom Online

നേപ്പാളിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി, നാശനഷ്ടങ്ങളില്ലെന്ന് റിപ്പോർട്ട്

കിഴക്കൻ നേപ്പാളിലെ കോഷി പ്രവിശ്യയിലെ ശംഖുവാസഭ ജില്ലയിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കാഠ്മണ്ഡുവിൽ നിന്ന് 225 കിലോമീറ്റർ കിഴക്കായി ടിബറ്റ് അതിർത്തിക്കടുത്തുള്ള കിമാതങ്ക പ്രദേശത്തിന് ചുറ്റുമാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. ഇന്ന് രാവിലെ 7.32നായിരുന്നു ഭൂകമ്പമുണ്ടായതെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം അറിയിച്ചു. ശംഖുവാസഭ ജില്ലയ്ക്ക് പുറമെ സമീപ പ്രദേശങ്ങളായ തപ്ലെജംഗ്, ഭോജ്പൂർ, സോലുഖുംബു ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു. വർഷത്തിൽ ഒന്നിലധികം ഭൂകമ്പങ്ങൾ അനുഭവപ്പെടുന്നതും സജീവമായതുമായ ടെക്റ്റോണിക് മേഖലകളിലൊന്നിലാണ് നേപ്പാൾ സ്ഥിതി ചെയ്യുന്നത്. 

Exit mobile version