Site icon Janayugom Online

നേപ്പാളിൽ ഭൂചലനം: ഭയന്ന് പ്രദേശവാസികള്‍

നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ ഞായറാഴ്ച റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. നാഷണൽ എർത്ത്‌ക്വേക്ക് മോണിറ്ററിംഗ് ആൻഡ് റിസർച്ച് സെന്ററിന്റെ റിപ്പോര്‍ട്ട് പ്രകാരം ധാഡിംഗ് ജില്ലയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. രാവിലെ 7:39 നാണ് ഭൂചലനം രേഖപ്പെടുത്തിയത്.

ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ബാഗ്മതി, ഗണ്ഡകി പ്രവിശ്യകളിലെ മറ്റ് ജില്ലകളിലും പ്രകമ്പനം അനുഭവപ്പെട്ടു.

നേപ്പാളിൽ ഭൂകമ്പങ്ങൾ സാധാരണമാണ്. 2015ൽ റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും തുടർന്നുണ്ടായ ഭൂചലനത്തിലും 9,000 പേർ കൊല്ലപ്പെട്ടിരുന്നു.

സർക്കാരിന്റെ പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്‌മെന്റ് (പിഡിഎൻഎ) റിപ്പോർട്ട് സൂചിപ്പിച്ചതുപോലെ, ലോകത്തിലെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിൽ പതിനൊന്നാം സ്ഥാനത്താണ് നേപ്പാൾ. 

Eng­lish Sum­ma­ry: Earth­quake in Nepal

You may also like this video

Exit mobile version