Site iconSite icon Janayugom Online

സൗദി കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ബുധനാഴ്ച പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് സൗദി ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. നാഷനൽ സീസ്മിക് മോണിറ്ററിങ് നെറ്റ്‌വർക്കിന്റെ സ്റ്റേഷനുകളിൽ ബുധനാഴ്ച പുലർച്ചെ 01:11:23നാണ് ഭൂകമ്പം രേഖപ്പെടുത്തിയത്. അൽഅഹ്സ ഗവർണറേറ്റിലെ ഹറദിൽനിന്ന് ഏകദേശം ഒമ്പത് കിലോമീറ്റർ കിഴക്കായിട്ടാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഭൂചലനത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

Exit mobile version