ദക്ഷിണ ഇറാനിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ പ്രാദേശിക സമയം 1.30 നാണ് ഭൂചലനം ഉണ്ടായത്. പ്രകമ്പനം യുഎഇയിലെ വിവിധ സ്ഥലങ്ങളിൽ അനുഭവപ്പെട്ടു.
സംഭവത്തിൽ ഇറാനിൽ മൂന്നുപേർ കൊല്ലപ്പെടുകയും നിലവധി നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഗൾഫിൽ എവിടെയും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.
ദക്ഷിണ ഇറാനിൽ ഗൾഫ് തീരത്തോട് ചേർന്നുകിടക്കുന്ന ബന്ദർ ഖമീറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിനാൽ യുഎഇയിലെ മിക്കയിടത്തും ഭൂചലനം അനുഭവപ്പെട്ടു.
പ്രാദേശിക സമയം പുലർച്ചെ 1.32നാണ് 10 കി.മീറ്റർ ദൂരത്തിൽ ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. ഇതിനിടയിൽ 4.6,4.4 തീവ്രത രേഖപ്പെടുത്തിയ തുടർചലനങ്ങൾ 2.43നും 3.13നും റിപ്പോർട്ട് ചെയ്തു.
യുഎഇക്ക് പുറമെ സൗദി അറേബ്യ, ബഹ്റൈൻ, ഒമാൻ, ഖത്തർ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.
English summary;Earthquake in South Iran; Three deaths
You may also like this video;