ജില്ലയുടെ മലയോരമേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രി പതിനൊന്നിനും 12 നും ഇടയ്ക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. പൂഴനാടിനും വെള്ളറടയ്ക്കും ഇടയ്ക്ക് ഏതാണ്ട് 10 കിലോമീറ്റർ ചുറ്റളവിലാണ് ചലനമുണ്ടായത്. നെയ്യാർഡാം നിരപ്പുകാല, പന്ത എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വാഴിച്ചൽ, പേരെക്കോണം , മണ്ഡപത്തിൻകടവ് എന്നിവിടങ്ങളിലും ചലനമുണ്ടായി.
ഭൂചലനത്തെ തുടർന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ഭൂചലനത്തെ കുറിച്ച് അന്വേഷിക്കാൻ ജലസേചനവകുപ്പ് ശ്രമം തുടങ്ങി. ഡാമിൽ വിവിധയിടങ്ങളിൽ ആക്സിലറോമീറേറ്റർ എന്ന ഉപകരണം സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നേരിയ ചലനങ്ങൾ അറിയാൻ കഴിയും. ഈ ഉപകരണങ്ങളുടെ റീഡിംഗ് വിദഗ്ധർ നോക്കികൊണ്ടിരിക്കുകയാണ്.
english summary; Earthquake in the mountainous region of Thiruvananthapuram
you may also like this video;