ഉത്തരാഖണ്ഡില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉത്തരാഖണ്ഡിലെ തെഹ്‌രിയിൽ ഞായറാഴ്ച രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. പുലര്‍ച്ചെ നാലുമണിയോടെയാണ് ഭൂചലനമുണ്ടായത്. അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലമുണ്ടായതെന്നും അധികൃതര്‍ അറിയിച്ചു. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.
നേരത്തെ നവംബർ രണ്ടിന് മധ്യപ്രദേശിലെ പച്മറിയിലും ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 3.9 ആണ് രേഖപ്പെടുത്തിയത്.
English Summary: Earthquake in Uttarakhand: No casualties
You may also like this video